ഗവ. കരാറുകാർ ധർണ നടത്തി
തൃശൂർ കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. ഗവ.കരാറുകാരുടെ ബിൽ നൽകുന്നതിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കുക, കരാറുകാരുടെ കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സിക്യുട്ടീവംഗം ബിന്നി ഇമ്മട്ടി ഉദ്ഘാടനംചെയ്തു. കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് ജയപ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ഇ പൗലോസ്, കെ വി പൗലോസ്, ടി രഞ്ജിത്ത്, കെ വി നൈജോ, സി എ അഷറഫ്, ഫൈസർ, കെ സി ബിജു, കെ എ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com