ഡിവൈഎഫ്‌ഐ മെഗാ 
രക്തദാന ക്യാമ്പ്

ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ രക്തം ദാനം ചെയ്യുന്നു


തൃശൂർ ‘രക്തത്തിന് ജാതിയും മതവുമില്ല’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ബ്ലോക്ക്‌ കമ്മിറ്റികൾക്കു കീഴിൽനിന്ന്‌ നൂറിലേറെപ്പേർ രക്തം നൽകാൻ എത്തി. ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജിലേക്ക്‌ രക്തം നൽകുന്നതിന്റെ തുടർച്ചയായാണ്‌ ഞായറാഴ്‌ചയും രക്തദാനം നടത്തിയത്‌.   ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ എസ് സെന്തിൽകുമാർ അധ്യക്ഷനായി. സുകന്യ ബൈജു, എറിൻ ആന്റണി, കെ എസ്‌ ശ്രീരാജ്, മനു പുതിയമഠം, സെയ്ഫുദ്ദീൻ, പി എൻ സന്തോഷ്, അശ്വിൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News