വാതിലടഞ്ഞില്ല; വന്ദേഭാരത് 
എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു



തൃശൂർ തനിയേ പ്രവർത്തിക്കുന്ന  വാതിലടയാത്തതിനെത്തുടർന്ന്‌ വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു. 20 മിനിറ്റാണ്‌ തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത്‌. രാവിലെ ഒമ്പതരയോടെയാണ്‌ സംഭവം. വാതിലടയാതായതോടെ, തൃശൂരിൽനിന്ന്‌ 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55നാണ് പുറപ്പെട്ടത്. എഞ്ചിനിൽ നിന്നും വാതിലിലേക്കുള്ള വൈദ്യുതി ബന്ധം തകരാറായതാണ് വാതിൽ അടയാതിരുന്നതിന്റെ കാരണം. പരിശോധനകൾക്കുശേഷം, തകരാർ പരിഹരിച്ച്‌ വണ്ടിവിട്ടു. Read on deshabhimani.com

Related News