14 സ്‌കൂളുകൾക്ക്‌ നൂറുമേനി



തൃശൂർ ജില്ലയിൽ ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചപ്പോൾ 14 സ്‌കൂളുകൾക്ക്‌ നൂറുമേനി  വിജയത്തിളക്കം.  പടവരാടും കുന്നംകുളത്തുമുള്ള ബധിരമൂകരുടെ സ്‌കൂളുകളും നൂറുശതമാനം വിജയം നേടിയെന്നത്‌ ശ്രദ്ധേയമായി.  സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ  കുറ്റിക്കാട്‌,  എംഎഎം എച്ച്‌എസ്‌എസ്‌ കൊരട്ടി, ലിറ്റിൽ ഫ്ലവർ കോൺവെന്റ്‌ എച്ച്‌എസ്‌എസ്‌  കൊരട്ടി, ചെന്ത്രാപ്പിന്നി എച്ച്‌എസ്‌എസ്‌ എയ്‌ഡഡ്‌,  സെന്റ്‌ ജോർജ്‌ എച്ച്‌എസ്‌എസ്‌  പരിയാരം,   സെന്റ്‌ അഗസ്റ്റിൻ എച്ച്‌എസ്‌എസ്‌ കുട്ടനെല്ലൂർ, ആശാഭവൻ എച്ച്‌എസ്‌എസ്‌ ഫോർ ഡെഫ്‌  പടവരാട്‌,  കാർമൽ എച്ച്‌എസ്‌എസ്‌  ചാലക്കുടി, സെന്റ്‌ ജോസഫ്‌സ്‌ ഇഎം എച്ച്‌എസ്‌എസ്‌ ആളൂർ  കല്ലേറ്റുങ്കര, ചെന്ത്രാപ്പിന്നി എച്ച്‌എസ്‌എസ്‌ അൺഎയ്‌ഡഡ്‌,  ഡോൺബോസ്‌കോ എച്ച്‌എസ്‌എസ്‌  ഇരിങ്ങാലക്കുട, അസീസി ഇഎം എച്ച്‌എസ്‌എസ്‌ തലക്കോട്ടുകര  കേച്ചേരി,   ഗവ. വി എച്ച്‌എസ്‌എസ്‌ ഫോർ ഡഫ്‌  കുന്നംകുളം,  എസ്‌എസ്‌എം ഫിഷറീസ്‌ വിഎച്ച്‌എസ്‌എസ്‌ എടക്കഴിയൂർ എന്നീ സ്‌കൂളുകളുമാണ്‌ നൂറുമേനി വിജയത്തേരിലേറിയത്‌. Read on deshabhimani.com

Related News