പുതുക്കാട് റെയിൽവേ മേൽപ്പാലം ഉടൻ യഥാർഥ്യമാക്കുമെന്ന് ഡിആർഎം
പുതുക്കാട് മേൽപ്പാലത്തിന് റെയിൽവേയുടെ ഭാഗത്തുള്ള തടസ്സങ്ങൾ ഉടൻ നീക്കി യഥാർഥ്യമാക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ എസ് എം ശർമ പറഞ്ഞു. പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ സന്ദർശനത്തിനിടെയാണ് ഡി ആർ എം ഇക്കാര്യം അറിയിച്ചത്. കെ കെ രാമചന്ദ്രൻ എംഎൽഎയെ പ്രതിനിധീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്‌ജിത്ത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതായി അറിയിച്ചു. മൂന്നാം പാതയുടെ അന്തിമ രേഖ വരുന്നതോടെ റെയിൽവേ മേൽപ്പാലത്തിന് അനുമതി നൽകുമെന്ന് ഡി ആർ എം അറിയിച്ചു. Read on deshabhimani.com