വനിതാ പഞ്ചായത്തംഗത്തെ വീടുകയറി ആക്രമിച്ചു



കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പഞ്ചായത്ത് വനിതാ അംഗത്തെയും ഭർത്താവിനെയും വീട്ടിൽകയറി ആക്രമിച്ചു. 15–--ാം വാർഡംഗം പതിയാശേരിയിൽ പകോതിപ്പറമ്പിൽ സെറീനയെയും, ഭർത്താവ് സഗീറിനേയുമാണ് ആക്രമിച്ചത്. ചൊവ്വ രാത്രി 11നാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ അക്രമി സഗീറിനെയും തടയാൻ ശ്രമിച്ച സെറീനയെയും മർദിക്കുകയായിരുന്നു. ബഹളംകേട്ട് അയൽക്കാർ എത്തിയതോടെ അക്രമി ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. സഗീറും, സെറീനയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സതേടി. ബസ് ഡ്രൈവറായ സഗീർ ഓടിച്ച ബസ് ടിപ്പർ ലോറിയിൽ തട്ടിയെന്നാരോപിച്ചാണ് അക്രമം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സിപിഐ എം വെമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രതിക്ഷേധിച്ചു. അക്രമിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ലോക്കൽ സെക്രട്ടറി എം വി സജീവ് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News