തപാൽമേള നാളെ



തിരുവില്വാമല  ഡാക് കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി തിരുവില്വാമല പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ  ബുധനാഴ്ച രാവിലെ 10-ന് തപാൽ വകുപ്പ് വടക്കാഞ്ചേരി സബ് ഡിവിഷന്റെ നേതൃത്വത്തിൽ തപാൽമേള സംഘടിപ്പിക്കും. തപാൽ വകുപ്പിന്റെ സേവിങ് സ്കീം അക്കൗണ്ടുകൾ, ഇന്ത്യ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ജനസുരക്ഷാ പദ്ധതികൾ, ആധാർ സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കും. Read on deshabhimani.com

Related News