കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ പ്രകാശിപ്പിച്ചു
ചെറുതുരുത്തി കലാമണ്ഡലം ഗോപി രചിച്ച അമ്മ കവിതാസമാഹാരം പ്രകാശിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌ത ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കലാമണ്ഡലം ഗോപി ആമുഖപ്രഭാഷണം നടത്തി. എ സി മൊയ്‌തീൻ എംഎൽഎ മുഖ്യാതിഥിയായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ഡോ. എൻ ആർ ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് ഷെയ്‌ഖ് അബ്ദുൾഖാദർ, കലാമണ്ഡലം എം പി എസ് നമ്പൂതിരി, വി കലാധരൻ, എ വി ശ്രീകുമാർ, പി മുരളി, മിനി ബാനർജി, പി വി രഞ്‌ജിനി എന്നിവർ സംസാരിച്ചു. സമാഹാരത്തിലെ കവിതകൾ മിനി ബാനർജി മോഹിനിയാട്ടം നൃത്താവിഷ്‌കാരമായി അവതരിപ്പിച്ചു. എഴുപതോളം കവിതകളാണ് പുസ്‌തകത്തിലുള്ളത്. ഡിസി ബുക്‌സാണ് 146 പേജുള്ള പുസ്‌തകത്തിന്റെ പ്രസാധകർ. ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിയാണ് അവതാരകൻ. Read on deshabhimani.com