3 കേന്ദ്രങ്ങളിൽ ഇന്ന്‌ 
സിപിഐ എം ധർണ



 തൃശൂർ കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം  പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച  മൂന്നു മണ്ഡലംകേന്ദ്രങ്ങളിൽ ജനകീയ ധർണകൾ നടക്കും. വൈകിട്ട് നാലുമുതൽ ഏഴുവരെയാണ്‌ പ്രതിഷേധം. വെള്ളിയാഴ്‌ച  ഗുരുവായൂരിൽ കിഴക്കേ നടയിൽ സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണും ഒല്ലൂർ  മണ്ഡലം ധർണ മണ്ണുത്തിയിൽ സംസ്ഥാന കമ്മിറ്റിയംഗം എ സി  മൊയ്തീൻ എംഎൽഎയും   ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലനും ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News