കരുവന്നൂർ ബാങ്ക്‌ തട്ടിപ്പ്‌: 
3 മുൻഭരണസമിതിയംഗങ്ങൾ അറസ്റ്റിൽ



തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക്‌ തട്ടിപ്പ് കേസിൽ മൂന്ന് മുൻ ഭരണസമിതിയംഗങ്ങളെക്കൂടി അറസ്റ്റ് ചെയ്തു. എം ബി ദിനേശ്, എൻ നാരായണൻ, എ മുഹമ്മദ് അസ്ലം എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അന്വേഷക സംഘത്തിന് മുമ്പാകെ ഇവർ കീഴടങ്ങുകയായിരുന്നു. നേരത്തേ ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഇനി ഭരണസമിതിയംഗങ്ങളും കൂടാതെ കേസിലെ മുഖ്യ പ്രതികളിലൊരാളായ കിരൺ ഉൾപ്പെടെ നാലുപേർകൂടി അറസ്റ്റിലാവാനുണ്ട്. കിരണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇയാളെ ഇതുവരെയും പിടികൂടാനായിട്ടില്ല. 104 കോടിയുടെ വായ്പാ ക്രമക്കേട് കണ്ടെത്തിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.  2019ൽ പരാതി ലഭിച്ചിട്ടും ഗൗരവകരമായ പരിശോധനയ്‌ക്കും അന്വേഷണത്തിനും തയ്യാറായില്ലെന്ന് കണ്ടെത്തിയതിനെ ത്തുടർന്ന് സഹകരണ വകുപ്പിലെ ജീവനക്കാരുൾപ്പെടെ സസ്പെൻഷനിലാണ്. അറസ്റ്റിലായ ഭരണസമിതിയംഗങ്ങളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News