ട്രെയിൻ സമയമറിയാൻ 
‘മൈ റെയിൽവേ സ്‌റ്റേഷൻ’ വാട്സ്ആപ്പ്‌ ചലഞ്ച്‌



പുതുക്കാട്   ട്രെയിൻ  സമയം യാത്രക്കാരിലേക്ക് എത്തിക്കാൻ ‘മൈ റെയിൽവേ സ്‌റ്റേഷൻ’ വാട്സപ്പ്‌ ചലഞ്ചുമായി പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ. പുതുക്കാട് മണ്ഡലത്തിലും  മാപ്രാണം, ചേർപ്പ് മേഖലകളിലുമുള്ള യാത്രക്കാരെ  ട്രെയിൻ  സമയം അറിയിക്കുകയാണ്‌ ലക്ഷ്യം.  9895602779 എന്ന വാട്സപ്പ്  നമ്പരിൽ  My Railway station  എന്ന്  ടൈപ്പ് ചെയ്ത് അയച്ചാൽ പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ പുതുക്കിയ തീവണ്ടി സമയം   ലഭിക്കും. ലഭിക്കുന്ന ആൾക്ക്‌ ചുരുങ്ങിയത് 20 പേർക്കെങ്കിലും വാട്ട്സപ്പ്‌  വഴി ട്രെയിൻ സമയം കൈമാറി ചലഞ്ചിൽ പങ്കെടുക്കാം. ബംഗളൂരു ,- കന്യാകുമാരി ഐലന്റ്‌ എക്സ്പ്രസ്‌, നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ്‌, കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്‌, നിലമ്പൂർ - കോട്ടയം എക്സ്പ്രസ്‌ അടക്കം 17 ട്രെയിനുകൾക്ക് പുതുക്കാട് സ്റ്റോപ്പ് ഉണ്ട്. രാവിലത്തെ  ബംഗളൂരു  - കന്യാകുമാരി എക്സ്പ്രസ്സിന് സ്റ്റേഷൻ കൗണ്ടറിൽ നിന്ന് സ്ലീപ്പർ ടിക്കറ്റും ലഭിക്കും. ഞായർ മുതൽ പുതുക്കിയ സമയമനുസരിച്ച് ബംഗളൂരു - കന്യാകുമാരി എക്സ്പ്രസ്‌ 20 മിനിറ്റ് നേരത്തേ (പുലർച്ചെ  5.40 ന് )പുതുക്കാടെത്തും. വൈകീട്ടുള്ള നിലമ്പൂർ - കോട്ടയം എക്സ്പ്രസ്‌ 10 മിനിറ്റ് മുമ്പേ (വൈകിട്ട് 6ന്)  ആണ് സ്റ്റേഷനിൽ എത്തുക. Read on deshabhimani.com

Related News