കേരളത്തിന്‌ അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കണം

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


ബാലരാമപുരം കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം കേന്ദ്രം അനുവദിക്കണമെന്ന്‌ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനംചെയ്തു.  എസ് രാധാകൃഷ്ണൻ, അഡ്വ. പ്രതാപ ചന്ദ്രൻ, വി മോഹനൻ, കെ സിന്ധു, എസ്‌ രജനി, എസ്‌ കൃഷ്ണകുമാരി, കെ കെ വിനോദൻ, കെ എസ് ബിനുകുമാർ, എം ശ്രുതീഷ്, എം എസ് അനുലാൽ, ടി ജോസ, ബി എം ശ്രീലത  തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സബിത എം ബഷീർ (പ്രസിഡന്റ്‌), എസ് രജനി (സെക്രട്ടറി), എം ഷാമില ബീവി (ട്രഷറർ). സ്ഥിരനിയമനം, ശമ്പള വർധന, സേവന വേതന വ്യവസ്ഥകളിലെ തുല്യത തുടങ്ങിയ  സർക്കാർ പരിഗണനയിലുള്ള വിഷയങ്ങളിൽ നടപടി വേഗത്തിലാക്കുക,സമഗ്രശിക്ഷാ കേരളയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്താത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക എന്നീയാവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.    Read on deshabhimani.com

Related News