കെജിഒഎ കായികമേള: സംഘാടകസമിതി രൂപീകരിച്ചു

കെജിഒഎ ജില്ലാ കായികമേളയുടെ സംഘാടകസമിതി യോഗം കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി 
ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കെജിഒഎ ജില്ലാ കായികമേളയുടെ സംഘാടകസമിതി യോഗം കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു.  നോർത്ത് ജില്ലാ പ്രസിഡന്റ് ബി ജയചന്ദ്രൻ അധ്യക്ഷനായി.  വി കെ പ്രശാന്ത് എംഎൽഎ ചെയർമാനും എസ് ജയിൽ കുമാർ രക്ഷാധികാരിയുമായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എസ് കൃഷ്ണകുമാർ, നോർത്ത് ജില്ലാ സെക്രട്ടറി ജി കെ മണിവർണൻ, സൗത്ത് ജില്ലാ സെക്രട്ടറി എ മൻസൂർ, സൗത്ത് ജില്ലാ ട്രഷറർ ഇ നിസാമുദീൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News