ശിവഗിരി തീർഥാടന വിളംബര പദയാത്ര നടത്തി
ചിറയിൻകീഴ് എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ശിവഗിരി തീർഥാടന വിളംബര പദയാത്ര നടത്തി. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി വിഷ്ണുഭക്തൻ അധ്യക്ഷനായി. പദയാത്ര ക്യാപ്റ്റന്‍ ലതിക പ്രകാശിന് സ്വാമി സച്ചിദാനന്ദ പീതപതാക കൈമാറി. അടൂർ പ്രകാശ് എംപി, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, രമണി വക്കം, ഡോ. ബി ഗിരിജ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ബി അനിൽകുമാർ, രാജൻ സൗപർണിക, ആർ എസ് ഗാന്ധി കടയ്ക്കാവൂർ, ഷാജികുമാർ(അപ്പു), ഡോ. ബി സീരപാണി, ശ്രീജ അജയൻ, അഴൂർ ബിജു, ബൈജു തോന്നയ്ക്കൽ, ഉദയകുമാരി, സന്തോഷ് പുതുക്കരി, ഡി ചിത്രാംഗദൻ, പി എസ് ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ പര്യടനം നടത്തിയ പദയാത്ര ശിവഗിരിയിൽ സമാപിച്ചു. Read on deshabhimani.com