ആംബുലൻസ് നാടിന് സമർപ്പിച്ചു
കഴക്കൂട്ടം പുത്തൻതോപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വി ശശി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17.50 ലക്ഷം ചെലവഴിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വി ശശി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17.50 ലക്ഷം ചെലവഴിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അധ്യക്ഷനായി. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ അനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രിഗറി എന്നിവർ സംബന്ധിച്ചു. Read on deshabhimani.com