അരുൺ കുമാർ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു

അരുൺ കുമാർ സ്മാരക മന്ദിരത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തറക്കല്ലിടുന്നു


വിളപ്പിൽ സിപിഐ എം കരിപ്പുർ ബ്രാഞ്ച്‌ ഓഫീസിനായി നിർമിക്കുന്ന അരുൺ കുമാർ സ്മാരക മന്ദിരത്തിന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തറക്കല്ലിട്ടു. എസ്‌എഫ്‌ഐ പ്രവർത്തകനായും ഡിവൈഎഫ്‌ഐ കരിപ്പുർ യൂണിറ്റ് ഭാരവാഹിയുമായിരിക്കെ ബ്രെയ്ൻ ട്യൂമർ ബാധിച്ചാണ്‌ അരുൺ കുമാർ മരിച്ചത്‌. അരുണിന്റെ അച്ഛനമ്മമാരായ മലയിൻകീഴ് കരിപ്പുർ ലക്ഷ്മി നിവാസിൽ നാരയണൻ നായരും ഗിരിജകുമാരിയമ്മയും മകന്റെ പേരിൽ പാർടിക്ക് സംഭാവനയായി നൽകിയ മൂന്ന്‌സെന്റ് സ്ഥലത്താണ്‌ ഓഫീസ് നിർമിക്കുന്നത്. ലൈബ്രറി, പാലിയേറ്റീവ് പരിചരണ വിഭാഗം എന്നിവയും ഈ ഓഫീസ് കേന്ദ്രീകരിച്ച് നടക്കും. തറക്കല്ലിടൽ ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽ കുമാർ, ഏരിയ സെക്രട്ടറി ആർ പി ശിവജി ഏരിയ കമ്മിറ്റി അംഗങ്ങളായ എം അനിൽകുമാർ, കെ ജയചന്ദ്രൻ, എസ്‌ സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി ജി എൽ അരുൺ ഗോപി , എ രമേഷ് , ബ്രാഞ്ച് സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ സന്തോഷ്, ചെയർമാൻ സി എൻ ഹരി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News