ബിജെപി വിട്ടവർക്ക് സ്വീകരണം നൽകി
ആറ്റിങ്ങൽ മുദാക്കലിൽ ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉൾപ്പെടെ ഏഴുപേരും കുടുംബാംഗങ്ങളും ബിജെപി വിട്ടു. ബിജെപി മുദാക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജ്യോതിസ്, ആർഎസ്എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമൽ, ചെമ്പൂര് വാർഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാർ, വിമൽ, രാജേഷ്, മുദാക്കൽ വാർഡ് ഭാരവാഹി സുധീഷ് എന്നിവരാണ് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇവർക്ക് വാളക്കാട് നടന്ന ചടങ്ങിൽ സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി എ വിനീഷ്, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com