കെസിഇയു ജില്ലാ സമ്മേളനത്തിന് തുടക്കം

കെസിഇയു ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കേരള കോ–- ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന്‌ വർക്കല ഹാരിസ്‌ നഗറിൽ (വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ) തുടക്കമായി.  ജില്ലാ പ്രസിഡന്റ്‌ വി എൻ വിനോദ്‌ കുമാർ പതാക  ഉയർത്തി. പ്രതിനിധി സമ്മേളനം  സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽ കുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ എൽ ജിജി രക്തസാക്ഷി പ്രമേയവും വി അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്‌ പ്രേംലാൽ കണക്കും സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു, ജില്ലാ സെക്രട്ടറി സി ജയൻ ബാബു, കെസിഇയു സംസ്ഥാന ട്രഷറർ പി എസ്‌ ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബി അനിൽ കുമാർ, ഇ കെ ചന്ദ്രൻ, എസ്‌ ബിന്ദു, ബി ബിജു, ഇ ജി മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ വി എൻ വിനോദ്‌ കുമാർ (കൺവീനർ), ജെ ജയകുമാർ, വി സുധീർ, നിമ്മി എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.  258 പ്രതിനിധികളും 45 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രവർത്തന റിപ്പോർട്ടിലുള്ള ഗ്രൂപ്പ്‌ ചർച്ചയ്‌ക്കുശേഷം പൊതുചർച്ച തുടങ്ങി. തിങ്കൾ രാവിലെ എട്ടിന്‌ പ്രതിനിധി സമ്മേളനം തുടരും. യാത്രയയപ്പ്‌ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യും. തിങ്കൾ വൈകിട്ട്‌ സമ്മേളനം സമാപിക്കും.   Read on deshabhimani.com

Related News