പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു



കിളിമാനൂർ  മടവൂർ കൊച്ചാലുംമൂട് ഇരട്ടക്കൊല കേസിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. വിമുക്ത ഭടൻ പനപ്പാംകുന്ന് ഈന്തന്നൂർ അജി വില്ലയിൽ ശശിധരൻ നായർ (75) ആണ് മരിച്ചത്.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂർവ്വ വൈരാഗ്യത്തെ തുടർന്ന് ശനിയാഴ്ചയാണ് ശശിധരൻ നായർ മടവൂർ കൊച്ചാലുംമൂട്ടിലുള്ള  പ്രഭാകര കുറുപ്പ് (67) ഭാര്യ വിമലാ ദേവി (60) എന്നിവരെ കൊലപ്പെടുത്തിയത്‌. വീട്ടിൽ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പ്രഭാകര കുറുപ്പ് സംഭവ സ്ഥലത്തും വിമലാ ദേവി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ ശശിധരൻ നായർ ചികിത്സയിലിരിക്കെ തിങ്കൾ വൈകിട്ട് മൂന്നോടെ മരിച്ചു.  സംഭവദിവസം പ്രതി കൂട്ടുപ്രതികൾ ഉണ്ടെന്ന് പറഞ്ഞിരുന്നങ്കിലും തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഒറ്റയ്ക്കാണ് കൃത്യം  നിർവഹിച്ചതെന്ന് സമ്മതിച്ചു. ശശിധരൻ നായരുടെ ഭാര്യ: സുമതി. മക്കൾ: ഹിമ ബിന്ദു, പരേതരായ അജി പ്രസാദ്, തുഷാര ബിന്ദു. Read on deshabhimani.com

Related News