സ്‌ത്രീകൾ അണിനിരക്കുക

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ ആര്യനാട് ടൗണിൽ നടത്തിയ മഹിളാറാലി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, ടി എൻ സീമ, 
എം ജി മീനാംബിക, എസ് പുഷ്പലത, വി അമ്പിളി, ഗീനാകുമാരി തുടങ്ങിയവർ മുൻനിരയിൽ


ആര്യനാട്  സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുവൻ സ്‌ത്രീകളും അണിനിരക്കണമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്‌തു.  നാടിനെ ഗ്രസിക്കുന്ന മാരക ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സമൂഹത്തെ സംഘടിപ്പിക്കാനും മുൻനിരയിൽ പ്രവർത്തിക്കാനും സ്‌ത്രീകൾ സ്വയംസജ്ജരായി രംഗത്തിറങ്ങണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. രാജ്യത്ത്‌ വനിതാ സംവരണ നിയമം പാസാക്കണം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  ആര്യനാട്‌ എം സി ജോസഫൈൻ നഗറിൽ (വി കെ ഓഡിറ്റോറിയം ആര്യനാട്) നടത്തിയ പ്രതിനിധി സമ്മേളനം മഹിളാ റാലിയോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു.  പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമയും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് വി അമ്പിളിയും മറുപടി നൽകി. കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ പുഷ്‌പലത, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ എന്നിവർ സംസാരിച്ചു.  വൈകിട്ട് നടന്ന മഹിളാ റാലിയും ഡി രമണി നഗറിൽ സമാപന പൊതുസമ്മേളനവും അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. എൽ ശകുന്തള കുമാരി അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ, എം ജി മീനാംബിക, എസ് പുഷ്പലത, ശ്രീജ ഷൈജുദേവ്, ഷംന നവാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News