മുദാക്കൽ പഞ്ചായത്തിൽ അവിശ്വാസം അവതരിപ്പിക്കൽ പരാജയപ്പെട്ടു
ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി നൽകിയ അവിശ്വാസ പ്രമേയ ശ്രമം പരാജയപ്പെട്ടു. അംഗസംഖ്യ തികയാത്തതിനാൽ പ്രമേയം ചർച്ച ചെയ്യാനായില്ല. പഞ്ചായത്തിൽ 20 സീറ്റുള്ളതിൽ എൽഡിഎഫ് –-8, ബിജെപി–--7, യുഡിഎഫ് -–-5 എന്നിങ്ങനെയാണ് കക്ഷിനില. ചൊവ്വാഴ്ച രാവിലെ പത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും ബിജെപി അംഗങ്ങൾ മാത്രമാണ് എത്തിയത്. 11 അംഗങ്ങൾ ഹാജരായാലേ പ്രമേയം ചർച്ചയ്‌ക്കെടുക്കേണ്ടതുള്ളു. ബിജെപി നടത്തിയ നുണപ്രചാരണങ്ങൾ മറ്റ് അംഗങ്ങൾ തള്ളിക്കളഞ്ഞതുകൊണ്ടാണ് അവിശ്വാസപ്രമേയ ചർച്ച പരാജയപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അറിയിച്ചു. കൂടുതൽ ജനപക്ഷ നിലപാടുകളുമായും വികസന പ്രവർത്തനങ്ങളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com