തേർ തെളിച്ച 
കരുത്തിൽ

മുൻ ജില്ലാ സെക്രട്ടറിമാരായ ആർ ഉണ്ണികൃഷ്ണ പിള്ളയോടും അഡ്വ. കെ അനന്തഗോപനോടും സൗഹൃദം പങ്കിടുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, പി സതീദേവി, സി എസ് സുജാത എന്നിവർ സമീപം


 സീതാറാം യെച്ചൂരി നഗർ പ്രതിനിധി സമ്മേളനത്തിൽ ക്ഷണിതാക്കളായി മുൻ ജില്ലാ സെക്രട്ടറിമാരും. ആർ ഉണ്ണികൃഷ്‌ണ പിള്ളയും അഡ്വ. കെ അനന്തഗോപനുമാണ്‌ പ്രതിനിധി സമ്മേളനത്തിൽ ക്ഷണിതാക്കളായി പങ്കെടുക്കുന്നത്. സിപിഐ എമ്മിന്റെ പത്തനംതിട്ടയിലെ  ആദ്യ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന ഇരുവരും ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.  സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിക്കുമ്പോൾ അംഗമായിരുന്ന ആർ ഉണ്ണികൃഷ്‌ണ പിള്ള അതിനുമുമ്പ്‌ കൊല്ലം ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. ആദ്യ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെട്ട അഞ്ച്‌ പേരിൽ ഒരാൾ കൂടിയാണ്‌. 1989– 91ൽ ജില്ലാ സെക്രട്ടറിയുമായി. 1987– 91 കാലത്ത്‌ അടൂരിൽ നിന്നുള്ള എംഎൽഎയുമായിരുന്നു. ആദ്യ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായെത്തി തുടർന്ന്‌ 2001 മുതൽ 2014 വരെ തുടർച്ചയായി 13 വർഷം ജില്ലാ സെക്രട്ടറിയായി അഡ്വ. കെ അനന്തഗോപൻ.  1985 മുതൽ 1997 വരെ തിരുവല്ല ഏരിയാ സെക്രട്ടറിയുമായിരുന്നു. ഷോപ്പ്‌ ആൻഡ്‌ കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ വെൽഫെയർ ഫണ്ട്‌ ബോർഡ്‌ മുൻ ചെയർമാനായിരുന്നു അനന്തഗോപൻ. 2021– 23ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റുമായി.  പ്രായപരിധി കഴിഞ്ഞതിനാൽ കഴിഞ്ഞ സമ്മേളനത്തിലാണ്‌ ഇരുവരും ജില്ലാ കമ്മിറ്റിയിൽനിന്നും സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവായത്‌.  Read on deshabhimani.com

Related News