ഉയരെ 
ചെങ്കൊടി

രക്തസാക്ഷികൾക്കും മൺമറഞ്ഞ നേതാക്കൾക്കും ജില്ലാ സമ്മേളന പ്രതിനിധികൾ ആദരം അർപ്പിക്കുന്നു


സീതാറാം യെച്ചൂരി നഗർ 
(വകയാർ മേരിമാതാ ഓഡിറ്റോറിയം) മലയോര മണ്ണിൽ ആവേശം വാനോളമുയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതുപ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷം ജില്ലയിൽ പാർടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിന്റെ നേർസാക്ഷ്യമാണ് മലയോരമണ്ണിൽ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത.  അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യന്റെയും എം രാജേഷിന്റെയും വള്ളിയാനി അനിരുദ്ധന്റെയും രക്തം വീണ മണ്ണിലെ പാർടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ "രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വാനിലുയർന്നു. ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം രക്തപതാക ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, പി സതീദേവി, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് സമ്മേളന പ്രതിനിധികളും നേതാക്കളും പുഷ്പാർച്ചന നടത്തി. അഡ്വ. ഓമല്ലൂർ ശങ്കരൻ (കൺവീനർ), അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, അഡ്വ. എസ് മനോജ്, ടി വി സ്റ്റാലിൻ, ബി നിസാം, ലസിതാ നായർ, അമൽ ഏബ്രഹാം, കെ പി രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന പ്രമേയ കമ്മിറ്റിയെയും എസ് ഹരിദാസ് (കൺവീനർ), ആർ തുളസീധരൻ പിള്ള, കോമളം അനിരുദ്ധൻ, സുഗതൻ, അനീഷ് കുമാർ, രാജശേഖരക്കുറുപ്പ് , കെ കെ സുരേന്ദ്രൻ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മിറ്റിയെയും എം വി സഞ്ജു (കൺവീനർ), സി എൻ ധിൻരാജ്, എം ജെ രവി, ബിജു ചന്ദ്രമോഹനൻ, റോയി ഫിലിപ്പ്, ഭദ്രകുമാരി, എസ് സി ബോസ് എന്നിവരടങ്ങുന്ന മിനിട്സ് കമ്മിറ്റിയെയും പി ബി സതീഷ് കുമാർ (കൺവീനർ), കെ എസ് സുരേശൻ, സി ജി രാജേഷ് കുമാർ എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News