പി കെ രാജൻകുട്ടിയുടെ 
നിര്യാണത്തിൽ അനുശോചിച്ചു



പ്രക്കാനം സിപിഐ എം പ്രക്കാനം ലോക്കൽ കമ്മിറ്റിയംഗവും ദീർഘകാലം ചെന്നീർക്കര പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായിരുന്ന പി കെ രാജൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന പി കെ രാജൻകുട്ടിയുടെ വേർപാടിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ എത്തി.    പ്രക്കാനം ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ജോസ്‌ മാത്യു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവംഗം പ്രൊഫ. ടി കെ ജി നായർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സെബി മഞ്ഞിനിക്കര, ടി എ രാജേന്ദ്രൻ, അഡ്വ. ജയൻ മാത്യു, അഡ്വ. ജയൻ ചെറുവള്ളി, ബി അനിൽകുമാർ, ടി പി സുന്ദരേശൻ, അഡ്വ. സുരേഷ്‌ സോമ, കല അജിത്‌, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ എസ്‌ ബിജു, പങ്കജാക്ഷൻ നായർ, ടി കെ തങ്കപ്പൻ നായർ, മനുകുമാർ, പി വി ഹരിഹരൻ, എ പി അനു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News