ഷോപ്സ് ആൻഡ്‌ എക്സ്റ്റാബ്ലിഷ്‌മെന്റ്‌ യൂണിയൻ 
ജാഥയ്ക്ക് ആവേശ സ്വീകരണം

ഷോപ്സ് ആൻഡ്‌ എക്സ്റ്റാബ്ലിഷ്മെന്റ്‌ യൂണിയൻ സംസ്ഥാന ജാഥയെ തിരുവല്ലയിൽ സ്വീകരിച്ചാനയിക്കുന്നു


തിരുവല്ല വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാര വാണിജ്യ തൊഴിലാളികൾ  30ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം കേരള ഷോപ്സ് ആൻഡ്‌ എക്സ്റ്റാബ്ലിഷ്‌മെന്റ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീര സ്വീകരണം നൽകി. ഞായർ വൈകിട്ട് നാലരയോടെ ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് കടന്ന ജാഥയ്‌ക്ക്‌ തിരുവല്ല, പത്തനംതിട്ട, അടൂർ എന്നീ കേന്ദ്രങ്ങളിൽ വൻ വരവേൽപ്പുകളാണ് ലഭിച്ചത്. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ നിയമങ്ങളിലെ തൊഴിലാളി ദ്രോഹ ഭേദഗതികൾ പിൻവലിക്കുക, ക്ഷേമനിധിയുടെ പ്രവർത്തനം ക്രമീകരിക്കുക, മിനിമം വേതനം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ പര്യടനത്തിനെത്തിയത് . തിരുവല്ല ട്രാഫിക് ജങ്‌ഷനിൽ എത്തിയ ജാഥയുടെ ക്യാപ്ടനും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പി സജിയെ സ്വീകരണ കമ്മിറ്റി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി കിരീടമണിയിച്ച് സ്വീകരിച്ചു. ജാഥാംഗങ്ങളെ ഷാൾ അണിച്ചും പൂചെണ്ടും പൂക്കളും നൽകി സ്വീകരിച്ചു.  മുത്തുക്കുടകളും താളമേളങ്ങളോടെയും പ്രവർത്തകർ ഘോഷയാത്രയായി സ്വീകരണ സമ്മേളന വേദിയായ മുൻസിപ്പൽ ഓപ്പൺ സ്റ്റേജിലേക്ക് ആനയിച്ചു. സ്വീകരണ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ രവി പ്രസാദ് സ്വാഗതം പറഞ്ഞു.   സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്‌റ്റൻ അഡ്വ പി സജി, മാനേജർ അഡ്വ. എസ് കൃഷ്ണമൂർത്തി, ജാഥാംഗങ്ങളായ കെ പി അനിൽകുമാർ, പി ബി ഹർഷകുമാർ, അഡ്വ മേഴ്സി ജോർജ്, സിഐടിയു ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ്, ട്രഷറർ അഡ്വ.ആർ സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി കെ ബാലചന്ദ്രൻ ,യൂണിയൻ തിരുവല്ല ഏരിയാ സെക്രട്ടറി എം മനു, പ്രസിഡൻ്റ് എം സി അനീഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News