നാല് കെസ്റ്റോർ പ്രവർത്തനം തുടങ്ങി
പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോർ ജൂൺ മൂന്നിന് ചെന്നീർക്കര, റേഷൻകട നമ്പർ -1312049ൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. റാന്നി, തിരുവല്ല, കോന്നി, അടൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിൽ കെ- സ്റ്റോറുകൾ പ്രവർത്തനം തുടങ്ങി.അടൂർ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷൻകട നമ്പർ - 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷൻകട നമ്പർ - 1315081) ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎയും , തിരുവല്ല മണ്ഡലത്തിലെ (വായ്പ്പൂർ റേഷൻ കട നമ്പർ - 1316010) ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎൽഎയും, കോന്നി മണ്ഡലത്തിലെ (ഐരവൺ റേഷൻകട നമ്പർ - 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎയും നിർവഹിച്ചു. കെ- സ്റ്റോറുകളിൽ നിലവിലെ റേഷൻ സാധനങ്ങൾ ലഭിക്കുന്നത് കൂടാതെ സപ്ലൈകോയുടെ 29 ഇനം ശബരി ഉൽപന്നങ്ങൾ, മിൽമയുടെ സാധനങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചോട്ടു ഗ്യാസ് (5 കെ.ജി), കസ്റ്റമർ സർവീസ് സെന്റർ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. Read on deshabhimani.com