ആദ്യഘട്ട ഫണ്ട് ഏറ്റുവാങ്ങി



 തിരുവല്ല സെപ്തംബർ 29, 30 തിയതികളിൽ തിരുവല്ലയിൽ നടക്കുന്ന എൻആർഇജി തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തൊഴിലാളികൾ ശേഖരിച്ച സമ്മേളന ഫണ്ട് ആദ്യഘട്ടം ജില്ലയിലുടനീളം ഏറ്റുവാങ്ങി.  റാന്നിയിൽ സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനുവും പത്തനംതിട്ട, പന്തളം, അടൂർ, ഇരവിപേരൂർ, കോഴഞ്ചേരി, ഇരവിപേരൂർ, മല്ലപ്പള്ളി, കൊടുമൺ, തിരുവല്ല എന്നീ ഏരിയാകളിൽ നിന്ന് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ സനൽകുമാറും, കോന്നി, പെരുനാട് എന്നിവിടങ്ങളിൽ നിന്ന് പി ആർ പ്രസാദും ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എസ് ഭദ്രകുമാരി, യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയ് ഫിലിപ്പ്, സൗദാ രാജൻ, ജില്ലാ നേതാക്കളായ ബിനോയ് കുര്യാക്കോസ്, പി കെ അനീഷ്, രാജേന്ദ്രപ്രസാദ്, ടി ഡി സജി, മുതിർന്ന തൊഴിലാളി ചിന്നമ്മ കേശവൻ, മോഹനൻ നായർ, പി ആർ പ്രമോദ്, ബിജിലി പി ഈശോ, ജയൻ പുളിക്കൽ, കെ പ്രസന്നകുമാർ, ടി കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. രണ്ടാംഘട്ട ഫണ്ട് ഏറ്റുവാങ്ങൽ 23, 25 തീയതികളിൽ നടക്കും. യൂണിയൻ സംസ്ഥാന കമ്മറ്റി സെക്രട്ടറി എസ് രാജേന്ദ്രൻ ഫണ്ട് ഏറ്റുവാങ്ങും.   തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശിഖ വരുത്തിയ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബാഡ്‌ജ്‌ ധരിച്ച്‌ സംസ്ഥാന സമ്മേളന സ്വാഗതസംഘം എക്സിക്യുട്ടീവ്‌ യോഗം ബുധനാഴ്ച വൈകിട്ട് 4ന് സിപിഐ എം തിരുവല്ല എരിയാ കമ്മിറ്റി ഓഫിസിൽ ചേരുമെന്ന് ജനറൽ കൺവീനർ അഡ്വ. ആർ സനൽകുമാർ അറിയിച്ചു. Read on deshabhimani.com

Related News