പൊതുനന്മയ്‌ക്ക്‌ കൈത്താങ്ങ്‌



കോന്നി ഇരുപത് സെന്റിമീറ്ററിന്റെ പേരിൽ രണ്ടു വർഷത്തിലേറെയായി വീട്ടുനമ്പർ നിഷേധിക്കപ്പെട്ട ദാനിയേൽ കുട്ടിക്ക് ഇനി വീട്ടുനമ്പർ. താലൂക്ക് അദാലത്തിലാണ് കല്ലേലി കുളമാംകൂട്ടത്തിൽ ദാനിയേൽ കുട്ടിയുടെ ദുരിതത്തിന് പരിഹാരമായത്. പൊതുമരാമത്ത് റോഡിന്റെ വളവ് നേരെയാക്കാൻ ദാനിയേലിന്റെ വസ്തു എടുത്ത് റോഡുവശം കെട്ടി നിരപ്പാക്കിയിരുന്നു. ഏഴര സെന്റ്‌ വസ്തുവുണ്ടായിരുന്നത് റീസർവേയിൽ നാലേകാൽ സെന്റായി കുറഞ്ഞു. പഞ്ചായത്തിന്റെ പെർമിറ്റ് വാങ്ങി ഈ സ്ഥലത്ത് വീട് നിർമിക്കുകയും ചെയ്തു. വീട്ടുനമ്പരിനായി അപേക്ഷ നൽകിയപ്പോൾ പൊതുമരാമത്ത് സ്ഥലം എടുത്ത വീടിന്റെ പടിഞ്ഞാറു ഭാഗത്തെ മൂല റോഡുവശത്ത് നിന്നും 20 സെന്റിമീറ്റർ കുറവാണെന്ന കാരണത്താൽ നമ്പർ നൽകിയില്ല. പഞ്ചായത്തിൽ നിന്നും അൺ ഓതറൈസ്‌ഡ് അനുമതി വാങ്ങിയാണ് വൈദ്യുതിയും വെള്ള കണക്ഷനും എടുത്തത്. ഇതിന് ഇരട്ടി നിരക്ക് രണ്ടുവർഷമായി നൽകുകയാണ് ദാനിയേൽ കുട്ടി. പരാതി പരിഗണിച്ച മന്ത്രി പി രാജീവ്‌ വീട്ടുനമ്പർ നൽകാൻ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി. Read on deshabhimani.com

Related News