ചിന്നമ്മുവിന് എൻജിഒ യൂണി. വീട്
കുഴൽമന്ദം കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നിർമിക്കുന്ന വീടിന് കെ ഡി പ്രസേനൻ എംഎൽഎ കല്ലിട്ടു. ജില്ലാ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. തേങ്കുറുശി പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഭാർഗവൻ, എ ചന്ദ്രൻ, യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മഹേഷ്, മേരി സിൽവസ്റ്റർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജി ജിഷ എന്നിവർ സംസാരിച്ചു. വെമ്പല്ലൂർ കൊങ്ങൻപാറ വേലുവിന്റെ മകൾ ചിന്നമ്മുവിനാണ് വീട് നിർമിക്കുന്നത്. വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിൽ അഞ്ച് വീടുകളാണ് നിർമിച്ചുനൽകുന്നത്. Read on deshabhimani.com