ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ ‘കോട്ടയം കുഞ്ഞച്ചൻ’ കസ്റ്റഡിയിൽ



  ശ്രീകൃഷ്ണപുരം ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത പുത്തൻപുരയിലിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവും തിരുവനന്തപുരം നെയ്യാറ്റിൻകര കോടങ്കര സ്വദേശിയുമായ അബിൻ കോടങ്കരയെയാണ് ശ്രീകൃഷ്ണപുരം എസ്‌എച്ച്ഒ കെ എം ബിനീഷ്‌ തിരുവനന്തപുരം തൈക്കാടുനിന്ന്‌ തിങ്കൾ പകൽ 3.30ന്‌ കസ്റ്റഡിയിലെടുത്തത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിലൂടെ ഫോട്ടോയും വീഡിയോയും പോസ്റ്റ്‌ ചെയ്ത്‌ സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രജിതയുടെ പരാതിയിലാണ് കേസ്‌.  അബിൻ കോടങ്കരയെ  ശ്രീകൃഷ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് എസ്‌എച്ച്ഒ കെ എം ബിനീഷ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തും. സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ തിരുവനന്തപുരത്ത് അബിൻ കോടങ്കര നേരത്തെ അറസ്റ്റിലായിരുന്നു.   Read on deshabhimani.com

Related News