സിപിഐ എം റാലി നാളെ
പാലക്കാട് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം ചൊവ്വാഴ്‌ച പാലക്കാട്ട് നടക്കും. ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന റാലി ഹെഡ്‌പോസ്‌റ്റ് ഓഫീസ് പരിസരത്ത് രാവിലെ പത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ ദേശവ്യാപകമായി സിപിഐ എം സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് റാലി. റാലി വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ–- മതേതര വിശ്വാസികളും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അഭ്യർഥിച്ചു. Read on deshabhimani.com