ജില്ലാ പൊലീസ് കായികമേളയ്ക്ക് തുടക്കം

പൊലീസ് കായികമേള ഉദ്ഘാടനം ചെയ്ത ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് വോളിബോള്‍ താരങ്ങളെ പരിചയപ്പെടുന്നു


പാലക്കാട് ജില്ലാ പൊലീസ് കായികമേളയ്ക്ക് തുടക്കമായി. ​ഗെയിംസ് മത്സരങ്ങളാണ് ആദ്യ ദിനത്തിൽ നടന്നത്. കല്ലേക്കാട് എആർ ക്യാമ്പിൽ വോളിബോൾ മത്സരങ്ങൾ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്ഘാടനം ചെയ്തു.  ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി ശശികുമാർ അധ്യക്ഷനായി. എആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് കെ മധു, ജില്ലാ പൊലീസ് സ്‌പോർട്സ് നോഡൽ ഓഫീസർ ഡിവൈഎസ്‌പി പി സി ഹരിദാസൻ, കെപിഎ ജില്ലാ പ്രസിഡന്റ് എൽ സുനിൽ, സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, കെപിഒഎ ജില്ലാ പ്രസിഡന്റ് പി കുമാരൻ, സെക്രട്ടറി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. വോളിബോൾ മത്സരത്തിൽ ഡിഎച്ച് ഡിവിഷൻ വിജയിച്ചു. ഒക്ടോബർ ഏഴുവരെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക. എട്ട് സബ് ഡിവിഷനുകളിൽനിന്നായി 600ലധികം പൊലീസുകാർ മേളയുടെ ഭാ​ഗമാകും. 25ന് ഒലവക്കോട് റെയിൽവേ കോളനി റിക്രിയേഷൻ ബാഡ്മിന്റൺ കോർട്ട്, മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയൻ ബാഡ്മിന്റൺ കോർട്ട് എന്നിവിടങ്ങളിലായി പുരുഷന്മാർക്കും വനിതകൾക്കുമുള്ള സിംഗിൾ, ഡബിൾസ് ഷട്ടിൽ മത്സരങ്ങൾ നടക്കും. 26ന് കല്ലേക്കാട് വ്യാസ വിദ്യാപീഠം മൈതാനത്ത് ക്രിക്കറ്റ് മത്സരങ്ങളും 30ന് നൂറണി ടർഫിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ അത്‍ലറ്റിക് മത്സരങ്ങൾ പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് നടക്കും. ആറിന് രാവിലെ 8.30ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്  ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന സമാപന ചടങ്ങ് തൃശൂ ർ റേഞ്ച് ഡിഐജി അജിതാ ബീഗം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News