എൽഡിഎഫ് പ്രതിഷേധം ഇന്ന്
തൃശൂർ സഹകരണ സംഘങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച യോഗങ്ങൾ സംഘടിപ്പിക്കും. പാട്ടുരായ്‌ക്കൽ, അയ്യന്തോൾ എന്നിവിടങ്ങളിൽ വൈകിട്ട് അഞ്ചിനാണ് യോഗങ്ങൾ. പാട്ടുരായ്‌ക്കലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ, എം കെ കണ്ണൻ തുടങ്ങിയവർ സംസാരിക്കും. അയ്യന്തോളിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും. Read on deshabhimani.com