ജില്ലാ ജൂനിയർ അത്‌ലറ്റിക് 
ചാമ്പ്യൻഷിപ്‌ 
നാളെ മുതൽ



പാലക്കാട്‌ ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌  വ്യാഴം, വെള്ളി ദിവസങ്ങളിൽ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 65 ക്ലബ് /സ്കൂളുകളിൽനിന്നായി 1300 കായിക താരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾ വ്യാഴം  രാവിലെ ഏഴിന്‌ ആരംഭിക്കും. രാവിലെ ഒമ്പതിന്‌ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വെള്ളി വൈകിട്ട് നാലിന്‌ പി പി സുമോദ് എംഎൽഎ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. ഇതോടൊപ്പം സംസ്ഥാന സീനിയർ മീറ്റിൽ പങ്കെടുക്കുന്നതിനുളള ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസും ഉണ്ടായിരിക്കുമെന്ന്‌ ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ സെക്രട്ടറി എം രാമചന്ദ്രൻ അറിയിച്ചു. ഫോൺ: 9995345802. Read on deshabhimani.com

Related News