തെരുവുനായ കടിച്ച് തൊഴിലാളിക്ക് പരിക്ക്
കുഴൽമന്ദം നിർമാണത്തൊഴിലാളിക്ക് തെരുവുനായയുടെ കടിയേറ്റു. വെമ്പല്ലൂർ വിളയന്നൂർ കന്നിയോട് വീട്ടിൽ ടി ചന്ദ്രൻ (56)നാണ് കടിയേറ്റത്. റെയിൽവേ കോളനി ഹേമാംബിക പൊലീസ് സ്റ്റേഷനുമുന്നിൽ തിങ്കൾ വൈകിട്ട് അഞ്ചിനാണ് സംഭവം. പണികഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോഴാണ് പട്ടി കടിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Read on deshabhimani.com