ചാമിക്കുട്ടിയുടെ മൃതദേഹം 
മെഡിക്കൽ കോളേജിന് കൈമാറി



പുതുപ്പരിയാരം ഞായറാഴ്‌ച അന്തരിച്ച സിപിഐ എം നേതാവ്‌ വി ചാമിക്കുട്ടിയുടെ മൃതദേഹം തിങ്കൾ പകൽ 11ന് പാലക്കാട് ഗവ. മെഡിക്കൽ കോളേജിന് കൈമാറി. രാവിലെ ഒമ്പതുമുതൽ 10.30 വരെ സിപിഎ എം പുതുപ്പരിയാരം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ആദരാഞ്ജലി അർപ്പിച്ചു. വിലാപയാത്രയായി മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എൻ കണ്ടമുത്തൻ, പി എ ഗോകുൽദാസ്, വി കെ ജയപ്രകാശ്, ഏരിയ സെക്രട്ടറി സി ആർ സജീവ് എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി.  വൈകിട്ട് മുട്ടിക്കുളങ്ങരയിൽ ചേർന്ന അനുശോചന യോഗത്തിൽ ടി എൻ കണ്ടമുത്തൻ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി സി ആർ സജീവ്, ടി എസ് ദാസ് (സിപിഐ), സ്വാമിനാഥൻ (കോൺഗ്രസ്), ഉണ്ണികൃഷ്ണൻ (ബിജെപി), പി എ ഗോകുൽദാസ്, വി കെ ജയപ്രകാശ്, വി സേതുമാധവൻ, പി ആർ ബിന്ദു, വി വി വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News