പ്രതിഷേധ ട്രെയിന്‍ യാത്രയുമായി ഡിവൈഎഫ്ഐ



പാലക്കാട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കി മാറ്റുന്നതിനെതിരെയും റെയിൽവേയുടെ അവഗണനക്കെതിരെയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി.    പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷൊർണൂരിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഷക്കീർ, പി വി രതീഷ്, ഷിബി കൃഷ്ണ, ശലീഷ ശങ്കർ, പി എസ് അബ്ദുൾ മുത്തലീഫ്, കെ കൃഷ്ണൻകുട്ടി, സി രാകേഷ് എന്നിവർ സംസാരിച്ചു.     കേന്ദ്രത്തിന്റെ അവ​ഗണനയെക്കുറിച്ച് വിവരിക്കുന്ന നോട്ടീസുകളും വിതരണം ചെയ്തു. Read on deshabhimani.com

Related News