എഫ്എസ്ഇടിഒ പ്രതിഷേധം

എഫ്എസ്ഇടിഒ നേതൃത്വത്തിൽ പാലക്കാട് സിവിൽസ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് ഇന്ധനവില വർധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുത മേഖലയിലെ സ്വകാര്യവൽക്കരണം തുടങ്ങിയ കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി.  പാലക്കാട് സിവിൽസ്‌റ്റേഷനിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ട്രഷറർ പി ഹരിപ്രസാദ് അധ്യക്ഷനായി. കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി എ സുനിൽകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സുകു കൃഷ്ണൻ, എൻ വിശ്വംഭരൻ, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ, ബി രാജേഷ് എന്നിവർ സംസാരിച്ചു. ചിറ്റൂരിൽ എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ബാലു മനോഹർ ഉദ്ഘാടനം ചെയ്തു. വി മണി സംസാരിച്ചു.  ആലത്തൂരിൽ എൻജിഒയു ജില്ലാ വൈസ് പ്രസിഡന്റ് മേരി സിൽവർസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ജഗദീഷ് (കെഎസ്ടിഎ) സംസാരിച്ചു.  ഒറ്റപ്പാലത്ത് എൻജിഒയു ജില്ലാ കമ്മിറ്റിയംഗം കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ ഷർബുദ്ദീൻ (കെജിഒഎ) സംസാരിച്ചു.  മണ്ണാർക്കാട് എൻജിഒയു ജില്ലാ സെക്രട്ടറിയറ്റംഗം ടി പി സന്ദീപ് ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയിൽ കെ ഇസഹാഖും, അട്ടപ്പാടിയിൽ എ പ്രദീപും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News