മുന്നറിയിപ്പായി കാൽനടജാഥകൾ
പാലക്കാട് കെഎസ്‌കെടിയു, കർഷകസംഘം, സിഐടിയു എന്നിവ 14ന് നടത്തുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കാൽനടജാഥകളിൽ വൻ ജനപങ്കാളിത്തം. പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ പകൽ മൂന്നു മുതൽ വൈകിട്ട് ആറ്‌വരെയായിരുന്നു ജാഥകൾ. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഒറ്റപ്പാലത്ത് ജാഥ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ കൊടുവായൂരിലും പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ മുണ്ടൂരിലും ജാഥ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് പറളിയിലും പ്രസിഡന്റ് പി കെ സുധാകൻ ചളവറ കയിലിയാടും ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ കിഴക്കഞ്ചേരിയിലും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു കഞ്ചിക്കോടും ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ അകത്തേത്തറയിലും എൻ ഉണ്ണിക്കൃഷ്ണൻ ഓങ്ങലൂരിലും, കെഎസ‍്കെടിയു സംസ്ഥാന കമ്മിറ്റി അംഗം ടി സി കുഞ്ഞുമോൾ കോട്ടായിയിലും ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ടി ജയപ്രകാശ് മങ്കരയിലും എം ഉണ്ണീൻ തെങ്കരയിലും ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി പ്രീത കോട്ടായിയിൽ പങ്കെടുത്തു. ആർഎസ്‌എസ് അജൻഡ നടപ്പാക്കി രാജ്യത്തെ തകർക്കുന്ന കേന്ദ്ര സർക്കാർനയത്തിനെതിരെയാണ് 14ന് ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിലും മൂന്ന് ഏരിയകൾ ചേർന്ന് ജില്ലാ കേന്ദ്രത്തിലുമാണ് സാമൂഹിക് ജാഗരൺ സംഗമം നടത്തുന്നത്. Read on deshabhimani.com