കെഎസ്‌ആർടിസി 
ഡ്രൈവർക്കെതിരെ കേസെടുത്തു



കൊല്ലങ്കോട് കെഎസ്ആർടിസി ബസിന്‌ വഴി നൽകാതെ ബൈക്കോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു.  കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ശശികുമാറിനെതിരെയാണ് നെന്മാറ പൊലീസ് കേസ് എടുത്തത്.  കെഎസ്‌ആർടിസി ബസ്‌ ഡ്രൈവർ എം ജയപ്രകാശാണ്‌ നെന്മാറ പൊലീസിൽ പരാതി നൽകിയത്‌. നവംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പേഴുംപാറ മുതൽ കരിമ്പാറ വരെയുള്ള ആറ് കിലോമീറ്റർ ദൂരം കെഎസ്ആർടിസി ബസിന്‌ വഴി നൽകാതെ ശശികുമാർ അപകടകരമായ രീതിയിലാണ്‌ ബൈക്കോടിച്ചത്‌. Read on deshabhimani.com

Related News