പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക്
പാലക്കാട് സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിരാഹാര സമരത്തിലേക്ക്. സർക്കാർ അനുകൂല തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ് സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. സമരകാര്യങ്ങൾ ആലോചിക്കാൻ ചേർന്ന യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സത്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ രവീന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കെ സുധാകരൻ, കെ സേതുമാധവൻ, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com