സിപിഐ എം എടക്കര, നിലമ്പൂർ പൊതുയോഗം

സിപിഐ എം എടക്കര ഏരിയാ പൊതുയോഗം മൂത്തേടം കാരപ്പുറത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു


എടക്കര/നിലമ്പൂർ  സിപിഐ എം എടക്കര, നിലമ്പൂർ ഏരിയാ കമ്മിറ്റികൾ പ്രകടനവും പൊതുയോഗവും റെഡ്‌ വളന്റിയർ മാർച്ചും നടത്തി.  മൂത്തേടം കാരപ്പുറത്ത് നടന്ന പൊതുയോഗം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്തു. എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ലോക്കൽ സെക്രട്ടറി എ പി അനിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം സുകുമാരൻ, പി സെഹീർ, എ ടി റെജി, വി കെ ഷാനവാസ്, പി രായിൻ എന്നിവർ സംസാരിച്ചു.   വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം, മരുത, പോത്തുകല്ല്  ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള റെഡ് വളന്റിയർമാരുടെ മാർച്ചും പ്രകടനവും എണ്ണക്കരകള്ളിയിൽനിന്ന്  ആരംഭിച്ച്  കാരപ്പുറത്ത് സമാപിച്ചു.  നിലമ്പൂർ ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ കരുളായി ടൗണിൽ നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്‌ഘാടനംചെയ്തു. പി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് കെ ആന്റണി, ഇ പത്മാക്ഷൻ,  ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ശിവാത്മജൻ,  ജെ രാധാകൃഷ്ണൻ, കെ റഹീം, വി കെ അനന്തകൃഷ്ണൻ, എൻ എം ഷഫീക്ക്, സി സഹിൽ, എം വിശ്വനാഥൻ, സി ടി സക്കറിയ, കെ ടി മുജീബ്, സി എച്ച് ഷാജഹാൻ, ഇ അരുൺദാസ്, വി പി സജീവൻ എന്നിവർ സംസാരിച്ചു. പി ഹാരിസ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ മോഹനൻ  നന്ദിയും പറഞ്ഞു. കരുളായി മില്ലുംപടിയിൽനിന്ന് ആരംഭിച്ച  റെഡ്‌ വളന്റിയർ മാർച്ചിലും പ്രകടനത്തിലും  സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പ്രവർത്തകർ പങ്കെടുത്തു. Read on deshabhimani.com

Related News