വില്ലേജ് ഓഫീസുകളില്‍ മിന്നൽ പരിശോധന
മലപ്പുറം വില്ലേജ് ഓഫീസുകളിൽ കലക്ടർ വി ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലായിരുന്നു പരിശോധന. വ്യാഴം, വെള്ളി ദിവസങ്ങളിലും വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി. ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ കണ്ടെത്തിയിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ട് അൻസു ബാബു, ജൂനിയർ സൂപ്രണ്ടുമാരായ എൻ വി സോമസുന്ദരൻ, എസ് എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ പ്രസന്നകുമാർ, ക്ലർക്കുമാരായ പി സജീവ്, സി സ്വപ്‌ന എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com