തീരത്തെ ഉണർത്തി മത്സ്യത്തൊഴിലാളി ജാഥ



    തിരൂർ/താനൂർ  ‘കടൽ കടലിന്റെ മക്കൾക്ക്’ മുദ്രാവാക്യമുയർത്തി ഒക്ടോബർ 16ന്‌ സംഘടിപ്പിക്കുന്ന കടൽ സംരക്ഷണ ശൃംഖലയുടെ പ്രചാരണാർഥമുള്ള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട ജാഥ മലപ്പുറത്തിന്റെ തീരദേശത്തുകൂടിയുള്ള പര്യടനം തുടരുന്നു. ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പി പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥ തിങ്കളാഴ്‌ച പുതിയ കടപ്പുറത്തുനിന്നാണ്‌ പര്യടനം തുടങ്ങിയത്‌.  പുതിയ കടപ്പുറത്ത് കെ പി സൈനുദ്ദീൻ അധ്യക്ഷനായി. ടി പി യൂസഫ് സ്വാഗതം പറഞ്ഞു. ഉണ്യാലിൽ നടന്ന സ്വീകരണത്തിൽ ഗഫൂർ അധ്യക്ഷനായി. കെ രമേശൻ സംസാരിച്ചു. പി പി അൻവർ സ്വാഗതം പറഞ്ഞു. പറവണ്ണയിൽ  സിപിഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസകുട്ടി അധ്യക്ഷനായി. എ പി ഉബൈദ് സ്വാഗതം പറഞ്ഞു കൂട്ടായി ആശാൻപടിയിൽ സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു. സിപിഐ എം തവനൂർ ഏരിയാ സെക്രട്ടറി കെ വി സുധാകരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി പി ചിത്തരജ്ഞൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ, കെ ടി ജലീൽ എംഎൽഎ എന്നിവർ സംസാരിച്ചു. സി പി ഷുക്കൂർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനുപുറമെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, യു സൈനുദ്ദീൻ, വി വി രമേശൻ, പി സന്തോഷ്‌, കെ പി രമേശൻ, അഡ്വ. ജൂലിയറ്റ്, പി പി സൈതലവി, കെ എ റഹീം, എം അനിൽകുമാർ എന്നിവർ സംസാരിച്ചു.  ചൊവ്വാഴ്‌ച കാട്ടിലപള്ളി, ജെട്ടിലൈൻ, പൊന്നാനി ബസ് സ്റ്റാൻഡ്‌, വെളിയങ്കോട് എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പുതിയതിരുത്തിയിൽ സമാപിക്കും. സമാപന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനംചെയ്യും. എംഎൽഎമാരായ പി നന്ദകുമാർ, കെ ടി ജലീൽ എന്നിവർ പങ്കെടുക്കും. കടൽസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭത്തിന്‌ ആഹ്വാനംചെയ്‌ത്‌ 16ന്‌ കാഞ്ഞങ്ങാടുനിന്ന്‌ തുടങ്ങിയ ജാഥ ഒക്‌ടോബർ 13ന് പൂന്തുറയിൽ സമാപിക്കും.  Read on deshabhimani.com

Related News