ഹജ്ജ്: വളന്റിയർമാരുടെ യോഗം
കരിപ്പൂർ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2023ലെ ഹജ്ജിന് തീർഥാടകരെ അനുഗമിച്ച് മക്കയിലും മദീനയിലും പ്രവർത്തിച്ച സർക്കാർ വളന്റിയർമാരുടെ അവലോകന യോഗം ഹജ്ജ് ഹൗസിൽ നടന്നു. വളന്റിയർമാരുടെ അനുപാതം 200 പേർക്ക് ഒരാളെന്നതോതിൽ മാറ്റണമെന്ന ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. പി മൊയ്തീൻകുട്ടി അധ്യക്ഷനായി. പി എം ഹമീദ്, കെ എം മുഹമ്മദ് കാസിം കോയ പൊന്നാനി, പി ടി അക്ബർ എന്നിവർ സംസാരിച്ചു. Read on deshabhimani.com