ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
മലപ്പുറം ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ നേതൃത്വത്തിൽ മഞ്ചേരി കോസ്മോപൊളിറ്റൻ ക്ലബ് ഹാളിൽ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. സംസ്ഥാന ജൂഡോ അസോസിയേഷൻ എക്സി. വൈസ് പ്രസിഡന്റ് എ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. അണ്ടർ 14, 17 വിഭാഗങ്ങളില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയം വിജയികളായി. അണ്ടർ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെറുകുളമ്പം ഐകെടി എച്ച്എസ്എസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊട്ടുകര പിപിഎം എച്ച്എസ്എസും ജേതാക്കളായി. വ്യക്തിഗത ഇന വിജയികള്‍; അണ്ടർ 11: ആദിദേവ് (തിരൂര്‍ എംഇഎസ്), ഫരിസ്ത (മലപ്പുറം കേന്ദ്രീയ വിദ്യാലയം). അണ്ടർ 13: എ ആദിത്യൻ (ചിന്മയ വിദ്യാലയ). അണ്ടർ 15: കെ അഭിനന്ദ്, പി ഹൃദുനന്ദ (ഇരുവരും മലപ്പുറം കേന്ദ്രീയ വിദ്യാലയം). ഡബിൾസ് മത്സരങ്ങൾ ശനിയാഴ്ച നടക്കും. ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും. Read on deshabhimani.com