ഭിന്നശേഷിക്കാര്‍ക്ക് പങ്കാളികളെ തെരഞ്ഞെടുക്കാന്‍ സംഗമം
താനൂർ തണല്‍മരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പങ്കാളികളെ തെരഞ്ഞെടുക്കുന്നതിനായി ചൊവ്വാഴ്ച മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 900ലധികം ഭിന്നശേഷിക്കാര്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തു. മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനംചെയ്യും. മെഡിക്കല്‍ ഉപകരണങ്ങളുടെ ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം എ കബീര്‍ നിര്‍വഹിക്കും. പി ജനചന്ദ്രന്‍, മുസ്തഫ താനൂര്‍, സൈനുൽ ആബിദ് വെന്നിയൂര്‍, അബ്ദുള്‍ ലത്തീഫ് നിറമരുതൂര്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com