കൂടുതൽ ജനമനസ്സുകളിലേക്ക്‌

കോൽക്കളം സർവീസ്‌ സഹകരണ ബാങ്കിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്‌റ്റ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ 
ബാങ്ക്‌ പ്രസിഡന്റ്‌ കെ യു ഇഖ്‌ബാലിൽനിന്ന്‌ ഏറ്റുവാങ്ങുന്നു


 മലപ്പുറം അക്ഷരങ്ങളിലൂടെ അഗ്നിപകർന്ന ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം ജില്ലയിൽ അതിവിപുലമായി തുടരുന്നു. മതനിരപേക്ഷ പുരോഗമന സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പത്രത്തിന്റെ ക്യാമ്പയിന്‌ വലിയ ജനസ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌.  വീടുവീടാന്തരം കയറിയിറങ്ങിയാണ്‌ സിപിഐ എം പ്രവർത്തകരും നേതാക്കളും പ്രചാരണം നടത്തുന്നത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ വ്യാഴാഴ്‌ച മണ്ണഴി പ്രദേശത്ത്‌ ഗൃഹസന്ദർശനം നടത്തി.  കോൽക്കളം ബാങ്കിലെ 
മുഴുവൻ പേരും വരിക്കാർ കോൽക്കളം സർവീസ്‌ സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഏറ്റുവാങ്ങി. 56 കോപ്പിയാണുള്ളത്‌.  ഭരണസമിതി അംഗങ്ങളുടെയും ബാങ്ക്‌ കോപ്പികളുടെയും ലിസ്‌റ്റ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ യു ഇഖ്‌ബാലും ജീവനക്കാരുടെ ലിസ്‌റ്റ്‌ കേരള കോപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) യൂണിറ്റ്‌ സെക്രട്ടറി കെ ഷഹീർ അലിയും കൈമാറി. കെ പി അജയൻ, എം ടി ഷാജഹാൻ, കെ നാരായണൻകുട്ടി, കെ അലവിക്കുട്ടി, സി എം പത്മാവതി, സി ബിന്ദു, കെ സുജിത്ത്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News