സിബിഐ സംഘം താനൂരിലെത്തി
താനൂർ മയക്കുമരുന്ന് കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷകസംഘം താനൂരിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് മർദനം നടന്നതായി പറയപ്പെടുന്ന താനൂർ പൊലീസ് ക്വാർട്ടേഴ്സിലെത്തി തെളിവെടുത്തു. ക്വാർട്ടേഴ്സ് തുറന്ന് ഹാളിലും മുറികളിലും പരിശോധന നടത്തി. പിന്നീട് താനൂർ പൊലീസ് സ്റ്റേഷനിലുമെത്തി. അന്വേഷകസംഘം തിരൂരിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. Read on deshabhimani.com