മാലിന്യമുക്ത 
നവകേരളം: ജില്ലയിൽ 
തീവ്രയജ്ഞ 
പരിപാടികൾ



മലപ്പുറം സമ്പൂർണ മാലിന്യമുക്ത നവകേരളം പദ്ധതി ജില്ലയിൽ വിപുലമായ പരിപാടികൾ നടത്തും. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായി മാലിന്യസംസ്‌കരണ ശുചിത്വ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ഊർജിതമാക്കാൻ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ന​ഗരസഭാ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.  ഒക്ടോബർ ഒന്നിനും രണ്ടിനും ജനകീയ ശുചീകരണ പ്രവർത്തനങ്ങളും ക്യാമ്പയിനും നടത്തും. ഹരിത കർമസേനയ്‌ക്ക് യൂസർ ഫീ നൽകാനും എംസിഫ് വിപുലീകരിക്കാനും നടപടിയെടുക്കും. ക്യാമ്പയിൻ ഊർജിതമാക്കാൻ  ഗ്രാമ/വാർഡ് സഭകൾ ചേരും. മികച്ച പ്രവർത്തനങ്ങൾ നടത്തിയ പെരിന്തൽമണ്ണ നഗരസഭ, ഒതുക്കുങ്ങൽ, വെട്ടത്തൂർ പഞ്ചായത്തുകളെ യോ​ഗത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം കെ റഫീക്ക അധ്യക്ഷയായി. Read on deshabhimani.com

Related News